മധ്യപ്രദേശില്‍ 15 വര്‍ഷം എംപിയും 16 വര്‍ഷം മുഖ്യമന്ത്രിയുമായിരുന്ന ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും തുടര്‍ഭരണം നേടിയിട്ടും ദേശീയ നേതൃത്വം വെട്ടിനിരത്തിയതെന്തിന് ? മോദിയ്ക്കും അമിത് ഷായ്ക്കും ചൗഹാന്‍ അപ്രിയനാകാന്‍ കാരണം ? 10 വര്‍ഷം മുമ്പ് മാത്രം എംഎല്‍എ ആയ ജൂനിയര്‍ നേതാവ് മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കി ബിജെപി ദേശീയ നേതൃത്വം മധ്യപ്രദേശില്‍ നടത്തിയത് അപ്രതീക്ഷിത നീക്കം !

2005 -മുതല്‍ തുടര്‍ച്ചയായി ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ച് വീണ്ടും തുടര്‍ഭരണം നേടിയിട്ടും ചൗഹാന് മുഖ്യമന്ത്രി പദവി നല്‍കാതിരുന്നതിന് കാരണവും വ്യക്തമല്ല. 15 വര്‍ഷം എംപിയും 16 വര്‍ഷം മുഖ്യമന്ത്രിയുമായിരുന്ന ചൗഹാനിത് കനത്ത തിരിച്ചടി തന്നെയാണ്. 

New Update
sivaraj singh chouhan mohan yadav

ഭോപ്പാല്‍: മധ്യപ്രദേശില്‍ ദേശീയ നേതൃത്വം നിര്‍ദാക്ഷിണ്യം വെട്ടിനിരത്തിയത് എക്കാലത്തെയും സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവിനെ. ദേശീയ രാഷ്ട്രീയത്തിലും സംസ്ഥന രാഷ്ട്രീയത്തിലും ഒരേപോലെ തിളങ്ങിയ മുഖ്യമന്ത്രി ശിവരാജ് സിംങ്ങ് ചൗഹാനെ മാറ്റി നിര്‍ത്തി താരതമ്യേന ജൂനിയറായ ഒബിസി നേതാവ് മോഹന്‍ യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ച ദേശീയ നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു.

Advertisment

2005 -മുതല്‍ തുടര്‍ച്ചയായി ബിജെപി സര്‍ക്കാരില്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ച് വീണ്ടും തുടര്‍ഭരണം നേടിയിട്ടും ചൗഹാന് മുഖ്യമന്ത്രി പദവി നല്‍കാതിരുന്നതിന് കാരണവും വ്യക്തമല്ല. 15 വര്‍ഷം എംപിയും 16 വര്‍ഷം മുഖ്യമന്ത്രിയുമായിരുന്ന ചൗഹാനിത് കനത്ത തിരിച്ചടി തന്നെയാണ്. 


ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ഭീഷണിയായ നേതാവിനെയാണ് വെട്ടിനിരത്തിയത്. ഏറ്റവുമധികം മുഖ്യമന്ത്രി പദവിയിലിരുന്ന ബിജെപി നേതാവ്, 1991 മുതല്‍ 32 വര്‍ഷമായി തുടര്‍ച്ചയായി പാര്‍ലമെന്‍ററി രാഷ്ട്രീയത്തില്‍ വിജയങ്ങള്‍ മാത്രം നേടിയ മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാണ് ചൗഹാന്‍.


2005 മുതല്‍ 2018 -ലെ തെരഞ്ഞെടുപ്പ് തോല്‍വിവരെ ചൗഹാനായിരുന്നു മുഖ്യമന്ത്രി. 2020 -ല്‍ വീണ്ടും കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി. ഇത്തവണത്തെ വിജയവും തിളക്കമാര്‍ന്നത്. പക്ഷേ ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയില്ല.


ശിവരാജ് സിംങ്ങ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു നിയുക്ത മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്. എല്‍എല്‍ബിയും എംബിഎയും പിഎച്ച്ഡിയും സ്വന്തമാക്കിയ വിദ്യാസമ്പന്നന്‍, വ്യവസായിയും അഭിഭാഷകനും. 


പക്ഷേ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരുന്നത് 2023 മുതലാണ്. ഉജ്ജയിന്‍ ദക്ഷിണില്‍ നിന്നാണ് വിജയം. ഒബിസി വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവെന്നതാണ് യാദവിന് തുണയായത്.

Advertisment