സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​തി​ന് പ്രതികാരമായി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി കൊ​ല​പ്പെ​ടു​ത്തി

ചോ​ദ്യം ചെ​യ്യ​ലി​ൽ, പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചിട്ടുണ്ട്.

New Update
crime scene1

ഭോ​പ്പാ​ൽ: സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​തി​ന് പ്രതികാരമായി പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠിയായ ആൺ സുഹൃത്ത് കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശി​ൽ ധാ​ർ ജി​ല്ല​യി​ലാ​ണ് കൊലപാതകം നടന്നത്.

Advertisment

​മ​ർ​ബാ​ൻ പോ​ലീ​സ് പോ​സ്റ്റി​ന്‍റെ പ​രി​ധി​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലാണ് ശ​നി​യാ​ഴ്ച​ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് .


തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു എന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ചോ​ദ്യം ചെ​യ്യ​ലി​ൽ, പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചിട്ടുണ്ട്.


താ​നു​മാ​യു​ള്ള സൗ​ഹൃ​ദം പെ​ൺ​കു​ട്ടി അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് താ​ൻ കൃ​ത്യം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ വിളിച്ചുവരുത്തി ആൺ സുഹൃത്ത് പെ​ൺ​കു​ട്ടിയെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കൊ​ല്ലുപ്പെടുത്തുക​യാ​യി​രു​ന്നു.