അ​ജ്ഞാ​ത വാ​ഹ​നം ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് 50 മീ​റ്റ​ർ അ​ക​ലെ തെ​ന്നി​മാ​റു​ക​യും പ്ര​ശാ​ന്തി​ന്‍റെ ത​ല ശ​രീ​ര​ത്തി​ൽ നി​ന്നും വേ​ർ​പ്പെ​ട്ട് പോ​വു​ക​യും ചെ​യ്തു.

ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് ഹ​ർ​മ​ൻ കൗ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു

New Update
accident

മും​ബൈ: സാ​ൻ​പാ​ഡ​യ്ക്ക​ടു​ത്തു​ള്ള പാം ​ബീ​ച്ച് റോ​ഡി​ൽ അ​ജ്ഞാ​ത വാ​ഹ​നം ബൈ​ക്കി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. പ്ര​ശാ​ന്ത് ജം​ദാ​ഡെ (24) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

Advertisment

ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് ഹ​ർ​മ​ൻ കൗ​റി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് 50 മീ​റ്റ​ർ അ​ക​ലെ തെ​ന്നി​മാ​റു​ക​യും പ്ര​ശാ​ന്തി​ന്‍റെ ത​ല ശ​രീ​ര​ത്തി​ൽ നി​ന്നും വേ​ർ​പ്പെ​ട്ട് പോ​വു​ക​യും ചെ​യ്തു. ഹ​ർ​മ​ന്‍റെ ത​ല​യ്ക്കും ര​ണ്ട് കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

സം​ഭ​വ​സ്ഥ​ല​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല​ത്ത​ത്തി​നാ​ൽ ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Advertisment