/sathyam/media/media_files/2026/02/09/prakash-javadekkar-2026-02-09-15-39-57.jpg)
കൊച്ചി : സംസ്ഥാനത്ത് ഇക്കുറി വൻ മുന്നേറ്റമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.
പാർട്ടി വിജയ സാധ്യത കല്പിക്കുന്ന മണ്ഡലങ്ങളിൽ ശക്തമായ പ്രചാരണം നടത്തുന്നതിനാണ് ബി ജെ പി നീക്കം .
പ്രചാരണത്തിൽ ഇരു മുന്നണികളേക്കാളും മേൽകൈ നേടാനായാൽ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തൽ .
സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയ സാധ്യത മാനദണ്ഡമാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ നടക്കുമ്പോൾ തന്നെ പരസ്യ പ്രചാരണം ആരംഭിച്ച് പ്രവർത്തകർക്ക് ആവേശം നൽകാനാണ് ബി ജെ പി ശ്രമിക്കുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ചുവരെഴുത്തിന് തൃപ്പൂണിത്തുറയിൽ തുടക്കമായി .
ബി ജെ പി ഏറെ സാധ്യത കല്പിക്കുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ . ഇവിടെ മുതിർന്ന നേതാവും ബി ജെ പി യുടെ സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേക്കറാണ് താമര വരച്ച് കൊണ്ട് ചുവരെഴുത്ത് ആരംഭിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us