/sathyam/media/media_files/2026/02/01/untitled-2026-02-01-11-51-03.jpg)
ഡല്‍ഹി: ഇന്ത്യയുടെ പൈതൃകമായ ഖാദി, കൈത്തറി, കരകൗശല മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 'മഹാത്മാഗാന്ധി ഗ്രാമസ്വരാജ്' പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2026-ലെ കേന്ദ്ര ബജറ്റിലാണ് വസ്ത്രനിര്‍മ്മാണ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ മന്ത്രി അവതരിപ്പിച്ചത്.
വസ്ത്രനിര്‍മ്മാണ മേഖലയുടെ വളര്‍ച്ചയ്ക്കായി അഞ്ച് പ്രധാന ഉപപദ്ധതികള്‍ ഉള്‍പ്പെടുന്ന ഒരു ബൃഹദ് പാക്കേജ് മന്ത്രി പ്രഖ്യാപിച്ചു.
നാഷണല്‍ ഫൈബര്‍ സ്‌കീം: സില്‍ക്ക്, കമ്പിളി, ചണം തുടങ്ങിയ പ്രകൃതിദത്ത നാരുകളിലും പുതിയ കാലത്തെ സിന്തറ്റിക് നാരുകളിലും സ്വയംപര്യാപ്തത കൈവരിക്കുക.
ടെക്‌സ്‌റ്റൈല്‍ എക്‌സ്പാന്‍ഷന്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സ്‌കീം: പരമ്പരാഗത ക്ലസ്റ്ററുകളുടെ നവീകരണത്തിനായി മൂലധന സഹായം നല്‍കും. യന്ത്രസാമഗ്രികള്‍ക്കും സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന.
നാഷണല്‍ ഹാന്‍ഡ്ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ് പ്രോഗ്രാം: നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും നേരിട്ടുള്ള പിന്തുണ ഉറപ്പാക്കും.
ടെക്സ്റ്റ്-ഇക്കോണ്‍: ആഗോള വിപണിയില്‍ മത്സരിക്കാന്‍ ശേഷിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വസ്ത്രനിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കും.
സമര്‍ത്ഥ് 2.0: വ്യവസായ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നൈപുണ്യ വികസനം ഉറപ്പാക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. 'ചലഞ്ച് മോഡ്' വഴിയായിരിക്കും ഇവയ്ക്കുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് വസ്ത്രനിര്‍മ്മാണ രംഗത്ത് കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി.
'മഹാത്മാഗാന്ധി ഗ്രാമസ്വരാജ്' പദ്ധതിയിലൂടെ ഖാദി ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും ആഗോള വിപണിയും മെച്ചപ്പെടുത്തും. ഇത് ഗ്രാമീണ യുവാക്കള്‍ക്കും നെയ്ത്തുകാര്‍ക്കും 'ഒരു ജില്ല ഒരു ഉല്‍പ്പന്നം' പദ്ധതിക്കും വലിയ ഗുണം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us