/sathyam/media/media_files/2026/02/01/untitled-2026-02-01-11-32-34.jpg)
ഡല്‍ഹി: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് 'ഭാരത് വിസ്താര്' പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കാര്‍ഷിക വിവരങ്ങള്‍ കര്‍ഷകരിലേക്ക് നേരിട്ടെത്തിക്കുന്നതാണ് ഈ പദ്ധതി.
കൃഷിയുമായി ബന്ധപ്പെട്ട നൂതന വിവരങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കീടനിയന്ത്രണം എന്നിവയില്‍ കര്‍ഷകര്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ പ്ലാറ്റ്ഫോം സഹായിക്കും.
കര്‍ഷകര്‍ക്ക് അവരുടെ മാതൃഭാഷയില്‍ തന്നെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ബഹുഭാഷാ പോര്‍ട്ടലുകള്‍ ആരംഭിക്കും. ലിങ്ക്ഡ് സ്റ്റാക്ക് സംവിധാനത്തിലൂടെ വിവിധ കാര്‍ഷിക സേവനങ്ങളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരും.
മണ്ണിലെ പോഷകങ്ങള്‍ പരിശോധിക്കാനും മികച്ച വിളവ് ലഭിക്കാന്‍ ആവശ്യമായ വിത്തുകളും വളങ്ങളും തിരഞ്ഞെടുക്കാനും എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും.
സാങ്കേതിക വിദ്യയിലൂടെ കൃഷിച്ചെലവ് കുറയ്ക്കാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us