/sathyam/media/media_files/2026/02/01/untitled-2026-02-01-13-13-18.jpg)
ഡല്‍ഹി: ഇന്ത്യയെ ലോകത്തിന്റെ വ്യോമയാന ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2026-ലെ കേന്ദ്ര ബജറ്റില്‍ വിമാന നിര്‍മ്മാണ മേഖലയ്ക്കും അറ്റകുറ്റപ്പണി രംഗത്തിനും വന്‍ നികുതിയിളവുകളാണ് പ്രഖ്യാപിച്ചത്.
വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമായ വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കി. ഇത് പ്രതിരോധ മേഖലയ്ക്കും സിവില്‍ ഏവിയേഷന്‍ മേഖലയ്ക്കും ഒരുപോലെ ഗുണകരമാകും.
രാജ്യത്ത് സീപ്ലെയ്ന്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക ഇന്‍സെന്റീവുകള്‍ നല്‍കും. കൂടാതെ, സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സീപ്ലെയ്ന്‍ സര്‍വീസുകള്‍ക്ക് സബ്സിഡിയും പ്രഖ്യാപിച്ചു.
സിവിലിയന്‍ വിമാനങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ അനുബന്ധ ഘടകങ്ങള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കും. ഇതോടെ ഇന്ത്യയില്‍ വിമാന നിര്‍മ്മാണ ചിലവ് കുറയും.
2030-31 ഓടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണം 66.5 കോടിയായി ഉയരുമെന്നാണ് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
വാചകക്കസര്‍ത്തിന് പകരം പ്രായോഗിക പരിഷ്‌കാരങ്ങളിലൂടെ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us