ബംഗ്ലാദേശിനുള്ള ധനസഹായം ഇന്ത്യ പകുതിയായി കുറച്ചു; ചബാഹർ തുറമുഖ പദ്ധതിക്ക് നീക്കിവെപ്പില്ല

2026-27 കേന്ദ്ര ബജറ്റില്‍ 60 കോടി രൂപ മാത്രമാണ് ബംഗ്ലാദേശിനായി വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 120 കോടി രൂപയായിരുന്നു.

New Update
Untitled

ഡല്‍ഹി: അയല്‍രാജ്യമായ ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ തുടരുന്നതിനിടെ, ബംഗ്ലാദേശിനുള്ള വാര്‍ഷിക ധനസഹായം ഇന്ത്യ പകുതിയായി വെട്ടിക്കുറച്ചു.

Advertisment

2026-27 കേന്ദ്ര ബജറ്റില്‍ 60 കോടി രൂപ മാത്രമാണ് ബംഗ്ലാദേശിനായി വകയിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 120 കോടി രൂപയായിരുന്നു.

ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും, ശൈഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് ശേഷം ധാക്ക പാകിസ്താനോട് പുലര്‍ത്തുന്ന താല്പര്യവുമാണ് ഇന്ത്യയുടെ ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.


ഇറാനിലെ തന്ത്രപ്രധാനമായ ചബാഹര്‍ തുറമുഖ വികസന പദ്ധതിക്കും ഇത്തവണ ബജറ്റില്‍ തുകയൊന്നും അനുവദിച്ചിട്ടില്ല. ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ കര്‍ശനമാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ചബാഹര്‍ പദ്ധതിക്ക് യുഎസ് അനുവദിച്ചിട്ടുള്ള ആറുമാസത്തെ ഇളവ് ഈ വര്‍ഷം ഏപ്രില്‍ 26-ന് അവസാനിക്കും. ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇന്ത്യ ഈ പദ്ധതിയില്‍ നിന്ന് തന്ത്രപരമായ പിന്മാറ്റം നടത്തുകയാണോ എന്ന സൂചനയും ഇത് നല്‍കുന്നു.


'ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷാ കാര്യത്തില്‍ ഇന്ത്യ നിരന്തരം ആശങ്ക അറിയിക്കുന്നുണ്ട്. അക്രമങ്ങളെ കേവലം രാഷ്ട്രീയ വിരോധമായി കാണുന്ന ധാക്കയിലെ ഇടക്കാല സര്‍ക്കാരിന്റെ നിലപാട് തീവ്രവാദികള്‍ക്ക് കരുത്തുപകരുന്നതാണ്.'  വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പറഞ്ഞു.

Advertisment