ഇന്ത്യയുടെ ഒരു രാഷ്ട്രം ഒരു സബ്സ്‌ക്രിപ്ഷന്‍ സംരംഭത്തില്‍ കേംബ്രിഡ്ജ് ഭാഗമാകും

ഇന്ത്യയിലെങ്ങും ഗവേഷണ മികവും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
combridge uni

ഡൽഹി; രാജ്യമെങ്ങും അക്കാദമിക്, ഗവേഷണ മികവ് വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൂതന പരിവര്‍ത്തന ഉദ്യമമായ ഒരു രാഷ്ട്രം ഒരു സബ്സ്‌ക്രിപ്ഷന്‍ (ഓ എൻ ഓ എസ്) സംരംഭത്തിലെ പ്രധാന പ്രസാധകരില്‍ ഒന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്.

Advertisment

ഉന്നത നിലവാരമുള്ള ഗവേഷണവും പിയര്‍-റിവ്യൂ ചെയ്ത ലേഖനങ്ങളും പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലെ അക്കാദമിക് സമൂഹത്തെ പ്രാപ്തരാക്കുന്ന തരത്തില്‍ കേംബ്രിഡ്ജ് അതിന്റെ വിപുലമായ ജേണലുകളുടെ ശേഖരത്തിലേക്കുള്ള അഭിഗമ്യത വര്‍ധിപ്പിക്കും.

Advertisment