അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് തീവ്രമായി വ്യാപിക്കുന്നു. ഇതുവരെ 53 കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്.
രോഗലക്ഷണങ്ങളോടെ 137 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 47 പേരുടെ റിസൽട്ട് പോസിറ്റീവാണ്. പഞ്ച്മഹൽ ജില്ലയിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്.
രോഗപ്രതിരോധം ശക്തമാക്കാൻ ആരോ ഗ്യവകുപ്പ് കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുവരെ രോ ഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേയെടുക്കുകയും 1.2ലക്ഷം വീടുകൾ അണുവിമുക്തമാക്കുകയും ചെയ്തു.