Advertisment

ഡൽഹി നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ

New Update
chandi umman delhi

ഡല്‍ഹി: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണയുമായി ഭവന സന്ദർശനം നടത്തി. 

Advertisment

കസ്തൂർബാ നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി അഭിഷേക് ദത്തിന് പിന്തുണയുമായാണ് ചാണ്ടി ഉമ്മന്‍ എത്തിയത്. 

2025ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

എസ്ഐഒഎം സംസ്ഥാന കോ-ഓർഡിനേറ്റർ സ്കറിയ തോമസ്, കസ്തൂർബാ നഗർ തിരഞ്ഞെടുപ്പ് പ്രചാരണ കോർഡിനേറ്റർ ഷിനു ജോസഫ്, എസ്ഐഒഎം സൺവാൾ നഗർ - എ വി നഗർ കോർഡിനേറ്റർമാരായ കെ.വി രാജു, റെജി തോമസ്, സെബാസ്റ്റ്യൻ ജെയ്‌മോൻ മാത്യു, യൂത്ത് അംഗങ്ങളായ ജോയ്‌സ് ജോയൽ, നിഖിൽ തോമസ് എന്നിവർ നേതൃത്വം നൽകി.

Advertisment