സോഷ്യൽ മീഡിയ നോക്കി പെട്രോൾ ബോംബ് നിർമ്മിച്ച് ആക്രമണം. അമ്മയ്ക്ക് മറ്റൊരാളുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ്. സ്കൂൾ വിദ്യാർത്ഥികളടക്കം ഏഴുപേർ അറസ്റ്റിൽ

ഈ വിഷയത്തിൽ മുൻപ് വിദ്യാർത്ഥിയും സുഹൃത്തും ചേർന്ന് വയോധികനെ മർദ്ദിച്ചതിന് പോലീസ് കേസെടുത്തിരുന്നു.

New Update
PETROLL BOMB

മധുര: സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ട് പെട്രോൾ ബോംബ് നിർമ്മിക്കാൻ പഠിക്കുകയും അത് ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്ത സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള ഏഴ് കൗമാരക്കാരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഫെബ്രുവരി 2-ന് രാത്രി മധുര ജീവ നഗറിലെ ഒരു വീടിന് നേരെ പെട്രോൾ ബോംബ് എറിയുകയും പ്രദേശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങൾ തകർക്കുകയും ചെയ്തു. 


പത്താം ക്ലാസിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളും 16 വയസ്സുള്ള രണ്ട് പേരുമാണ് പിടിയിലായത്. ഇവരെ നിലവിൽ ജുവനൈൽ ഹോമിലേക്ക് മാറ്റി.


അറസ്റ്റിലായ ഒരു വിദ്യാർത്ഥിയുടെ അമ്മയും ജീവ നഗർ സ്വദേശിയായ 60 വയസ്സുകാരനും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായിരുന്നു. 

ഈ വിഷയത്തിൽ മുൻപ് വിദ്യാർത്ഥിയും സുഹൃത്തും ചേർന്ന് വയോധികനെ മർദ്ദിച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഇതിലുള്ള പക വീട്ടാനാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബോംബ് ആക്രമണം നടത്തിയത്.

Advertisment