/sathyam/media/media_files/2025/10/24/vijay-2025-10-24-17-00-30.jpg)
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി തമിഴക വെട്രി കഴകം(ടിവികെ).
നടനും ടിവികെ നേതാവുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളാണ് പരിഗണനയിലുള്ളത്.
'വി' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുള്ള മണ്ഡലത്തിൽ നിന്നും മത്സരിച്ചാൽ വിജയസാധ്യത കൂടുമെന്ന വിശ്വാസത്തിലാണ് നാല് മണ്ഡലങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നിവയാണ് മറ്റ് മണ്ഡലങ്ങൾ. എന്നാൽ കന്നിയങ്കത്തിൽ വിജയ് അദ്ദേഹവുമായി വ്യക്തിപരമായി ബന്ധമുള്ള സീറ്റുകളിൽ മത്സരിക്കാൻ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
വിജയ് വളർന്നത് വിരുഗമ്പാക്ക ത്താണെന്നും ന്യൂനപക്ഷ ജനസംഖ്യ കൂടുതലായതിനാൽ ട്രിച്ചി ഈസ്റ്റ് ആണ് തെരഞ്ഞെടുത്തതെന്നും വിജയിനോട് അടുപ്പമുള്ള ഒരു ടിവികെ നേതാവ് പറഞ്ഞു.
"ഒരു നഗര സീറ്റിൽ നിന്നും ഒരു കേന്ദ്ര സീറ്റിൽ നിന്നും മത്സരിക്കുക എന്നതാണ് പാർട്ടിയുടെ തന്ത്രം.
ഇത് സംസ്ഥാനത്തുടനീളം വലിയ സ്വാധീനം ചെലുത്തും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us