New Update
/sathyam/media/media_files/2026/02/27/279372-2026-02-27-16-58-02.webp)
ചെന്നൈ: ഡിഎംകെയിൽ ചേര്‍ന്നതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷവിമർശനവുമായി ഒ. പനീർസെൽവം.
Advertisment
എടപ്പാടി ഏകാധിപതിയാണെന്നും അഹങ്കാരിയാണെന്നും പനീര്‍സെല്‍വം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാൻ കഴിയാത്ത സാഹചര്യം പളനിസാമി ഉണ്ടാക്കിയെന്നും പനീര്‍സെല്‍വം വ്യക്തമാക്കി.
സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാലിന് നന്ദി പറഞ്ഞ പനീർസെൽവം തന്റെ കയ്പ്പേറിയ അനുഭവങ്ങൾക്ക് വിരാമമിടാനാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ നിർബന്ധിതനായതെന്നും വ്യക്തമാക്കി.
പാർട്ടി ശക്തിപ്പെടുത്തുന്നതിനായി ഡിഎംകെയ്ക്ക് വേണ്ടി തുടർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us