/sathyam/media/media_files/2026/03/06/img190-2026-03-06-00-06-27.png)
ചെന്നൈ: വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്. ചെന്നൈയിൽ നടന്ന നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്.
ചടങ്ങിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു കാറിൽ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം സമയം ചെലവഴിച്ചതിനു ശേഷമാണ് വേദി വിട്ടതും.
വിജയ് ഒരു പൂച്ചെണ്ട് പിടിച്ചു നിൽക്കുന്നതും തൃഷ കാറിൽ നിന്ന് ഇറങ്ങുമ്പോൾ അദ്ദേഹത്തെ പിന്തുടരുന്നതും വീഡിയോയിൽ കാണാം.
27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം തമിഴ് താരം വിജയും സംഗീത സ്വര്‍ണലിംഗവും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
തെന്നിന്ത്യയിലെ പ്രശസ്ത നടിയുമായുള്ള വിവാഹേതര ബന്ധത്തിന്റെ പേരിലാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്ന വിവരമാണ് അതിലേറെ ഞെട്ടിച്ചത്. നടിയുടെ സ്വകാര്യത മാനിച്ച് വിവാഹമോചന ഹരജിയിയിൽ ഇവരുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.
വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടി തൃഷക്ക് നേരെ സൈബര്‍ ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതിനിടെ സോഷ്യൽ മീഡിയയിൽ സംഗീതയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് ഫോര്‍ സംഗീത എന്ന ഹാഷ്ടാഗ് പ്രചരിക്കുന്നുണ്ട്.
തൃഷ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തത് കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമാണെന്ന സൂചനയായി ആരാധകർ കാണുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us