'ഓർഡർ വേണ്ട, ഇന്ത്യ പരമാധികാര രാഷ്ട്രമാണ്, സ്വന്തം കാര്യം നോക്കൂ'. ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ

റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകിയെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ വിവാദ പരാമർശത്തിന് എതിരെയാണ് കമൽ ഹാസന്‍റെ പ്രതികരണം. 

New Update
kamalhassan

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും എംപിയുമായ കമൽഹാസൻ. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണെന്നും അമേരിക്കയുടെ ഉത്തരവുകൾ അനുസരിക്കാൻ ഇരിക്കുകയല്ലെന്നും അദ്ദേഹം തുറന്ന കത്തിൽ കുറിച്ചു. 

Advertisment

റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകിയെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ വിവാദ പരാമർശത്തിന് എതിരെയാണ് കമൽ ഹാസന്‍റെ പ്രതികരണം. 

തന്റെ എക്സ് അക്കൗണ്ടിലാണ് ട്രംപിനുള്ള തുറന്ന കത്ത് കമൽഹാസൻ പങ്കുവച്ചത്. അമേരിക്കയോട് സ്വന്തം കാര്യം നോക്കാൻ അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂർണരൂപം

"പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്‍റ്,

ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രത്തിലാണ് ജീവിക്കുന്നത്. വിദൂര വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കുന്നില്ല. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം നോക്കുക. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോള സമാധാനത്തിന്‍റെ ഏക അടിത്തറ. നിങ്ങളുടെ രാജ്യത്തിനും ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ നേരുന്നു.

Advertisment