ചെന്നൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിന് സമീപം രേഖകൾ സൂക്ഷിച്ച സ്ഥലത്ത് തീ പടർന്നു. ആളപായമില്ല, വിമാന സർവീസുകൾക്കും തടസ്സമില്ല

New Update
chennai airport

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിനു സമീപം രേഖകൾ സൂക്ഷിച്ചയിടത്താണ് തീപിടിത്തമുണ്ടായത്. 

Advertisment

രാവിലെ 11.40ഓടെ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.  ഉടൻ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചില്ല. ഉച്ചയ്ക്ക് 2.35 ന് ഷെഡ്യൂൾ ചെയ്തത് പ്രകാരം കൃത്യസമയത്തുതന്നെ അടുത്ത വിമാനം സർവീസ് നടത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

Advertisment