New Update
/sathyam/media/media_files/2025/03/17/lEOhULDYFS3dsXX5GtGk.jpg)
ബെം​ഗളൂരു: സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം.
കർണാകയിലെ ഹോസകോട്ടയിലെ സുളുബലെ ജനത കോളനിയിലാണ് സംഭവം.
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്.
ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Advertisment
കോളനിയിലെ സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.
വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ദമ്പതികൾ വില കൊടുത്തു വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു.
നിയമപരമായി ദത്തെടുക്കാത്തതിനാൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us