20കാ​രി​യു​ടെ മൃ​ത​ദേ​ഹം പാ​തി ക​ത്തി​യ നി​ല​യി​ൽ റോ​ഡ​രി​കി​ൽ കണ്ടെത്തി. പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി സം​ശ​യം. കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്ന് പെൺകുട്ടിയുടെ ബ​ന്ധു​ക്ക​ൾ. സംഭവം ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ

New Update
1000214417

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ 20കാ​രി​യെ റോ​ഡ​രി​കി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ഗ്ന​മാ​ക്ക​പ്പെ​ട്ട ശ​രീ​രം പാ​തി ക​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Advertisment

ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ ഓ​ഗ​സ്റ്റ് 14ന് ​ഹോ​സ്റ്റ​ലി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൊ​ല​ക്കു​റ്റ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ചി​ത്ര​ദു​ർ​ഗ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തു​വ​രെ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ട്.

Advertisment