കോൺഫിഡന്റ് ഗ്രൂപ്പ് നിലവിൽ വന്നത് 2005ൽ. 36-ാം വയസിൽ കടമില്ലാതെ സ്വന്തമായി വിമാനം വാങ്ങിയ ബിസിനസ് ലോകത്തെ വിസ്മയം. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിൽ കൈയ്യൊപ്പ്. ഡോ. ചിരിയങ്കണ്ടത്ത് ജോസഫ് റോയി മടങ്ങുമ്പോൾ ബാക്കിയാവുന്നത്

New Update
cj roy

ബാംഗ്ലൂർ : ഡോ. റോയ് ചിരിയങ്കണ്ടത്ത് ജോസഫ്, പൊതുവെ സി.ജെ. റോയ് എന്ന പേരിൽ അറിയപ്പെടുന്ന വമ്പൻ ബിസിനസുകാരന്റെ ആത്മഹത്യ ഇന്ത്യയിലെ തന്നെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ പിടിച്ച് കുലുക്കിയിട്ടുണ്ട്. 

Advertisment

ഇഡി, ഇൻകം ടാക്‌സ് റെയ്ഡുകളെ തുടർന്ന് ബെംഗളൂരു വിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വെച്ച് റോയി സ്വയം വെടിവച്ചു മരിച്ചതായാണ് വിവരം. 

ആരായിരുന്നു സി.ജെ റോയി

2784727-cj-roydd

2005ൽ സ്ഥാപിക്കപ്പെട്ട കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു. റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ സ്ഥാപനമായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ്. 

ബെംഗളൂരുവിൽ അദ്ദേഹം വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു, തുടർന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ദുബായ് ഉൾപ്പെടെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.


65-ത്തിലധികം പദ്ധതികൾ വികസിപ്പിച്ചിട്ടുള്ള സി.ജെ. റോയ്, കടമില്ലാത്ത (സീറോ-ഡെറ്റ്) ബിസിനസ് മാതൃക പിന്തുടർന്ന വ്യക്തിയായിരുന്നു. സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോൺസലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 


ആഡംബര കാറുകളോടുള്ള താത്പര്യവും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കുള്ള ശ്രദ്ധയും അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നായിരുന്നു. റിയൽ എസ്റ്റേറ്റിനൊപ്പം, കോൺഫിഡന്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റിയും വിനോദ മേഖലകളുമായി ബന്ധപ്പെട്ട സംരംഭങ്ങളിലും അദ്ദേഹം സജീവമാണ്. 

ബിസിനസ്സ്, സാമൂഹിക പരിപാടികളിൽ സി.ജെ. റോയ് പലപ്പോഴും സാന്നിധ്യം അറിയിച്ചിരുന്ന. ബെംഗളൂരുവിലെ ബിസിനസ് വൃത്തങ്ങളിൽ ഒരു പ്രമുഖ വ്യക്തിയായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.

cj roy

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി കമ്പനി കർണാടകയിലുടനീളവും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. മിഡ്-സെഗ്മെന്റിലും പ്രീമിയം ഹൗസിംഗ് വിപണിയിലും ശക്തമായ ബ്രാൻഡും വലിയൊരു പോർട്ട്‌ഫോളിയോയും ഗ്രൂപ്പ് നിർമ്മിച്ചു. 

കമ്പനിയുടെ വളർച്ചാ തന്ത്രങ്ങളും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച,  ഒരു സംരംഭകനായി റോയ് അറിയപ്പെട്ടിരുന്നു. 

36-ാം വയസിൽ വിമാനം

ബിസിനസ് രംഗയത്ത് പ്രവേശിച്ച റോയിക്ക് കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയായിരുന്നു ഉണ്ടായിരുന്നത്. തന്റെ 36-ാമത്തെ വയസിൽ ബാങ്ക് ലോണില്ലാതെ ഒരു വിമാനം സ്വന്തമാക്കിയതോടെയാണ് റോയിയെ ബിസിനസ് ലോകം ശ്രദ്ധിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ബിസിനസ് ലോകത്ത് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.

dc-Cover-st7ic3nd5mj11eqa6muum6lv91-20170922053628.Medi

12 റോൾസ് റോയ്‌സ് കാറുകളടക്കം വലിയ ആഡംബര കാറുകളുടെ ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. മലയാളത്തിൽ കാസനോവ, ഐഡന്റിറ്റി എന്നീ വമ്പൻ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്. 

നിർധനരായ എന്നാൽ പഠന മികവുള്ള ഒട്ടേറെ കുട്ടികൾക്ക് വലിയ തോിൽ സ്‌കോളർഷിപ്പുകളും അദ്ദേഹം നൽകി വന്നിരുന്നു. 
 

സാമ്പത്തിക സ്രോതസിൽ സംശയങ്ങൾ

ഓഫീസിൽ നടക്കുന്ന ഇ.ഡി റെയ്ഡിന് ശേഷമുള്ള അറസ്റ്റ് ഭയന്നാണ് ആത്മഹത്യയെന്ന് കരുതുന്നുന്നു. ബിസിനസ് രംഗത്തെ വീലർ- ഡീലർ എന്ന ഓമന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയുള്ള കാര്യമായ വിവരങ്ങൾ മറ്റുള്ളവർക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചില തെറ്റായ പ്രവണതകൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും സംശയിക്കപ്പെടുന്നുണ്ട്. 

Confident Group Owner Death: C J Roy Dies by Suicide During IT Raid in  Bengaluru| കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി - Malayalam  Oneindia

ശതകോടികളുടെ ആസ്തി അദ്ദേഹത്തിനുണ്ടെന്ന് പറയുമ്പോഴും അത് യാഥാർത്ഥ്യമാണോ എന്നും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ബിസിനസ് രംഗത്ത് സീറോ ഡെബ്റ്റ് മോഡലിന്റെ (ബാങ്ക് ലോണില്ലാത്ത  അഥവാ കടമില്ലാത്ത) ഉപജ്ഞാതാവായിരുന്നു അദ്ദേഹം. 

റോയിയുടെ മരണശേഷവും ഇ.ഡി, ഇൻകംടാക്‌സ് ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നുവെന്നും വാർത്തകളുണ്ട്. ബിഗ് ഷോപ്പറുകളിൽ നിരവധി ഫയലുകളുമായാണ് ഉദ്യോഗസ്ഥർ മടങ്ങിയിട്ടുള്ളത്. മൂന്നു ദിവസമായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളിൽ റെയ്ഡ് തുടരുകയായിരുന്നു.

Advertisment