കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ഡോ. സി.ജെ. റോയിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്നാർഘട്ടയിലെത്തിയത് ആയിരങ്ങൾ

New Update
1769946890

ബംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. സി.ജെ. റോയിയുടെ (57) സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. 

Advertisment

അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബംഗളൂരു ബന്നാർഘട്ട റോഡിലുള്ള സ്വന്തം റിസോർട്ടായ 'കോൺഫിഡന്റ് ഗ്രൂപ്പ് നേച്ചേഴ്‌സ് ലക്ഷ്വറി'യിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.

രാവിലെ 10 മണി മുതൽ റിസോർട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ രാഷ്ട്രീയ-സാംസ്‌കാരിക-ബിസിനസ് രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ജീവനക്കാരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. 

ഉച്ചയ്ക്ക് ശേഷം 2.30-ഓടെ കാൽക്കരെ സെന്റ് ജോസഫ്‌സ് പള്ളിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം വീണ്ടും റിസോർട്ടിലെത്തിച്ചാണ് സംസ്‌കരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തന്റെ വസതിയിലും ഓഫീസുകളിലും പരിശോധന നടത്തുന്നതിനിടെയാണ് റോയ് സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിച്ചത്. 

Advertisment