മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകൻ സമൂഹവിവാഹത്തിൽ വിവാഹിതനായി; വിവാഹത്തിനെത്തിയത് കാളവണ്ടിയിൽ

New Update
2740182-mari

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇളയ മകൻ അഭിമന്യു യാദവ് ഞായറാഴ്ച ഉജ്ജയിനിൽ നടന്ന ഒരു സമൂഹ വിവാഹത്തിൽ ഡോ. ഇഷിത യാദവിനെ വിവാഹം ചെയ്തു. സമൂഹ വിവാഹ ചടങ്ങിൽ ഇരുപത്തിയൊന്ന് ദമ്പതികൾ വിവാഹിതരായി. 

Advertisment

മുഖ്യമന്ത്രിയുടെ മകൻ വിവാഹചടങ്ങിലേക്കെത്തിയത് കാളവണ്ടിയിലായിരുന്നു എന്നതും പുതുമയുള്ള കാഴ്ചയായി. ഇതോടെ മുഖ്യമന്ത്രിയുടെ മകന്റെ വിവാഹത്തിന്റെ ലാളിത്യം ഏറെ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്, വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

വധൂവരന്മാരെല്ലാം അണിഞ്ഞൊരുങ്ങി, കുതിരപ്പുറത്തും അലങ്കരിച്ച വണ്ടികളിലും കാളവണ്ടികളിലു സവാരിചെയ്ത് ഗംഭീര ഘോഷയാത്രയുടെ അകമ്പടിയോടെ വിവാഹ വേദിയിലെത്തി. വിവാഹങ്ങൾ ലളിതമായിരിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും പറഞ്ഞു. 

ഘോഷയാത്രക്കിടെ ജാതീയതയോട് വിടപറയാനും ബാഗേശ്വർ ധാമിലെ മുഖ്യപുരോഹിതൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി പറഞ്ഞു. ഇപ്പോൾ എല്ലാ ജാതിയിലും മതത്തിലുമുള്ള ആളുകൾ ഒരു മേൽക്കൂരക്ക് കീഴിൽ ഒരുമിച്ച് വിവാഹിതരാകുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു. 

ഉജ്ജൈനിലെ സൻവാര ഖേദിയിൽ നടന്ന ഒരു സമൂഹ വിവാഹ ചടങ്ങിൽ, മുഖ്യമന്ത്രിയുടെ മകനും മരുമകളും ഉൾപ്പെടെ 21 ദമ്പതികൾ വിവാഹിതരായി.

Advertisment