വിമാനക്കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി അ​ജി​ത് പ​വാ​റിന്റെ മകൻ; കോ​ക്ക്പി​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ന്ന ഉ​ട​മയുടെ വീഡിയോ പുറത്ത്

New Update
cokpita

മും​ബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ വിമാനക്കമ്പനിയായ വി.എസ്.ആർ വെഞ്ചേഴ്സിനെതിരെ (VSR Ventures) ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. 

Advertisment

കമ്പനി ഉടമ രോഹിത് സിംഗ് വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് ഉറങ്ങുന്ന വീഡിയോ അജിത് പവാറിന്റെ മകൻ ജയ് പവാർ പുറത്തുവിട്ടു. തന്റെ പിതാവിനെ നഷ്ടപ്പെട്ടത് ഈ അനാസ്ഥ കാരണമാണെന്നും രോഹിത് സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജയ് പവാർ ആവശ്യപ്പെട്ടു.

അന്വേഷണം പൂർത്തിയാകുന്നത് വരെ വി.എസ്.ആർ വെഞ്ചേഴ്സിന്റെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത് ഡി.ജി.സി.എ (DGCA) തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രോഹിത് സിംഗിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അതുകൊണ്ടാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാർ ആരോപിച്ചു. 

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment