/sathyam/media/media_files/2026/01/30/j-2026-01-30-19-35-55.jpeg)
കോട്ടയം: റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയി ജീവനൊടുക്കിയെന്ന അപ്രതീക്ഷിത വാര്‍ത്ത ഞെട്ടിച്ചത് സിനിമാ ലോകത്തെക്കൂടെയാണ്.
ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സി.ജെ റോയിയുടേത്. പ്രസിദ്ധമായ നിരവധി ടെലിവിഷന്‍ ഷോകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിനിമകള്‍ സാമ്പത്തിക വിജയം കൈവരിച്ചിരുന്നില്ല.
/filters:format(webp)/sathyam/media/media_files/2026/01/30/c-j-roy-2026-01-30-19-42-05.jpg)
ഏറ്റവും ഒടുവില്‍ ഭാവന നായികയായി ഇനി എത്താനുള്ള ചിത്രം അനോമിയുടെയും നിര്‍മാണ പങ്കാളി റോയിയാണ്. ഫെബ്രുവരി ആറിനു ചിത്രം റിലീസ് ചെയ്യാനിരിക്കെയാണു അപ്രതീക്ഷിത വിയോഗം.
റോയി ആഡംബര കാര്‍ ശേഖരണത്തെയും ഹോബിയായി കണ്ടിരുന്നയാളാണ്. ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തോക്കിനോടും റോയിയ്ക്കു കടുത്തു ഭ്രമം ഉണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/30/2784727-cj-roydd-2026-01-30-19-37-38.webp)
ബെംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന്, വിദേശത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ഫോര്‍ച്യൂണ്‍ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാര്‍ഡിലെ ജോലി ഉപേക്ഷിച്ചാണു ഡോ. സി.ജെ. റോയ് സംരംഭകനായി മാറുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/30/roy-1-2026-01-30-20-05-06.jpg)
2006-ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കു കടക്കുമ്പോള്‍ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍ കടബാധ്യതകളില്ലാത്ത ബിസിനസ് മോഡല്‍ എന്ന തനതായ ശൈലിയിലൂടെ റോയി ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു.
165-ലധികം വന്‍കിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കരുത്താണ്.
/filters:format(webp)/sathyam/media/media_files/2026/01/30/conf-2026-01-30-20-07-00.jpg)
റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/30/cj-roy-2026-01-30-19-36-22.webp)
ബെംഗളൂരുവിലെ സര്‍ജാപൂര്‍ ഒരു ഐടി ഹബാകുമെന്ന് 15 വര്‍ഷം മുന്‍പേ പ്രവചിച്ച അദ്ദേഹം, അവിടെ വലിയ തോതില്‍ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി.
ദുബായ് വിപണിയില്‍ വായ്പകള്‍ക്കും ഡൗണ്‍ പേയ്മെന്റുകള്‍ക്കും പുതിയ മാതൃകകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡ് വില്‍പ്പന നടത്തി അദ്ദേഹം വിസ്മയിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/30/cj-roy-2026-01-30-19-35-49.webp)
300 ഏക്കറോളം വരുന്ന ഗോള്‍ഫ് റിസോര്‍ട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.
തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2026/01/30/roy-2026-01-30-20-08-18.jpg)
എന്നാല്‍, തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു റോയിയുടെ വിയോഗം. ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ചു വെടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഇത്തരം സംഭവം ഉണ്ടായത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us