/sathyam/media/media_files/2025/04/26/wug3CXSex2AIXaZKk8vX.jpg)
ഡൽഹി:രാജ്യത്തെ എക്‌സ്-സർവിസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം ( ഇസിഎച്ച്എസ് )കീഴിലുള്ള ആശുപത്രികളെ സംബന്ധിച്ച് സിപിഐ രാജ്യസഭാ എം പി പി സന്തോഷ് കുമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രതിരോധ സഹമന്ത്രി സഞ്ജയ് സെത്ത് രാജ്യസഭയിൽ നൽകിയ മറുപടിയിൽ, മുൻസൈനികർ നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടതായി പി സന്തോഷ് കുമാർ എം പി വിമർശിച്ചു.
/filters:format(webp)/sathyam/media/media_files/2025/04/26/LcoCZ2geYP7jDm8aykcY.jpg)
രാജ്യത്തുടനീളം 3121 ആശുപത്രികൾ ഇസിഎച്ച്എസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സർക്കാർ മറുപടി, ആശുപത്രികളുടെ എണ്ണം മാത്രം എണ്ണിപ്പറയുന്ന സമീപനമാണ്, എന്നാൽ മുൻസൈനികർക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന യാഥാർത്ഥ്യത്തെക്കുറിച്ച് മന്ത്രിയുടെ മറുപടി മൗനമാണെന്ന് അദ്ദേഹം പറഞ്ഞു. പല സംസ്ഥാനങ്ങളിലും ഇ സി എച്ച് എസ് അംഗീകൃത ആശുപത്രികൾ മുൻസൈനികർക്കുള്ള ചികിത്സ വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതായി വ്യാപകമായ പരാതികൾ നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
/filters:format(webp)/sathyam/media/media_files/2025/03/11/zypNZxPOgvsIxBL9sPzv.jpg)
ഇ സി എച്ച് എസ് വഴി കാഷ്‌ലെസ്, ക്യാപ്‌ലെസ് ചികിത്സ നൽകുന്നുവെന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ യാഥാർത്ഥ്യത്തിൽ, മുൻസൈനികർ സ്വന്തം പണം ചെലവഴിച്ച് ചികിത്സ തേടാൻ നിർബന്ധിതരാകുന്ന സാഹചര്യം വ്യാപകമാണെന്നും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെയും ചെറുപട്ടണങ്ങളിലെയും മുൻസൈനികർക്ക് ഈ പദ്ധതി പേപ്പറിൽ മാത്രം ഉള്ള അവകാശമായി മാറിയിരിക്കുന്നുവെന്നും പി സന്തോഷ് കുമാർ പറഞ്ഞു.
ഇ സി എച്ച് എസ് പദ്ധതിയിൽ തുടരാൻ ചില ആശുപത്രികൾ താൽപര്യം കാണിക്കുന്നില്ലെന്ന കാര്യം സർക്കാർ തന്നെ സമ്മതിച്ചിട്ടും, അതിന് കാരണമായ പേയ്മെന്റ് വൈകിപ്പിക്കൽ, കുറഞ്ഞ പാക്കേജ് നിരക്കുകൾ, ഭരണപരമായ അശ്രദ്ധ എന്നിവയെക്കുറിച്ച് മന്ത്രി വ്യക്തമായ വിശദീകരണം നൽകാൻ തയ്യാറായില്ലെന്നും എം പി കുറ്റപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/04/26/lJZB5KXp0yOgqjNKlvxy.jpg)
രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവിതം സമർപ്പിച്ച മുൻസൈനികരുടെ ആരോഗ്യപരിചരണം ഉറപ്പാക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയുകയാണെന്നും, വിമർശനങ്ങൾ മറികടക്കാൻ കണക്കുകൾ മാത്രം പറയുന്നത് മതിയാകില്ല എന്നതും അദ്ദേഹം വ്യക്തമാക്കി. മുൻസൈനികരുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി ഇടപെടുകയും ഇ.സി.എച്ച്.എസ് പദ്ധതി സമഗ്രമായി പുനസംഘടിപ്പിക്കുകയും ചെയ്യണമെന്ന് പി സന്തോഷ് കുമാർ എം പി ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us