/sathyam/media/media_files/YUIijAFALzBsKygfoTTM.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്ത നാശം വിതച്ച് വീശിയടിച്ച ചുഴലിക്കാറ്റില്‍ നാല് മരണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ ജല്‍പായ്ഗുരിയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
#WATCH | Four people have lost their lives and over 100 others are injured in the cyclone incident in West Bengal's Jalpaiguri as the area was severely hit by rain and hailstorms resulting in damage to houses, buildings and crops. pic.twitter.com/Hn04jB2szq
— ANI (@ANI) March 31, 2024
ജല്‍പായ്ഗുരി-മൈനാപുരി പ്രദേശത്താണ് കനത്ത നാശമുണ്ടായത്. മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജ്ഭവനില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു. ഡല്‍ഹിയിലെ ദുരന്ത നിവാരണ അതോറിറ്റിയുമായി ഗവര്‍ണര്‍ ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും അദ്ദേഹം ബന്ധപ്പെട്ടു.