ഡൽഹി: രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി - ബാലദിനം മഹാവീർ എൻക്ലേവ് അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു. ശോഭായാത്ര ആരംഭിക്കുന്നതിനു മുൻപ് വയനാട്ടിലെ മണ്ണിടിച്ചിലിലും മലവെള്ളപാച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മാക്കൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
/sathyam/media/media_files/kxH9bOMDNh9847K18C6t.jpg)
ശ്രീകൃഷ്ണവേഷങ്ങൾ, രാധാ വേഷങ്ങൾ, മറ്റ് പുരാണ വേഷങ്ങൾ, താലപ്പൊലി, എന്നിവയോടു കൂടി നടത്തിയ ശോഭായാത്ര ദ്വാരക സെക്ടർ -1 ലുള്ള മാതാറാണി മന്ദിറിൽ നിന്ന് ആരംഭിച്ച് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ സമാപിച്ചു.
അതിനുശേഷം ഉറിയടി, കുട്ടികളുടെ കലാപരിപാടികൾ, ഭജന എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി ഉണ്ടായിരുന്നു. ആഘോഷപരിപാടികളിൽ മഹിളാമോർച്ച കേരള സംസ്ഥാന സെക്രട്ടറി ബിറ്റി സുധീർ മുഖ്യാതിഥി ആയിരുന്നു.
/sathyam/media/media_files/IctMMODUs8P0V9OnfmOm.jpg)
മേഖല സഹ രക്ഷാധികാരി രാമചന്ദ്രൻ നായർ, മേഖല ഉപാധ്യക്ഷൻ സുശീൽ കെ സി, ആഘോഷ പ്രമുഖ് മിഥുൻ മോഹൻ, അധ്യക്ഷ ധന്യ വിപിൻ, ട്രഷറർ വിപിൻ ദാസ് പി, സഹ കാര്യദർശി ശ്രീജേഷ് നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അന്നദാനത്തോടെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് പരിസമാപ്തി ആയി.