Advertisment

ഡൽഹി മലയാളി അസോസിയേഷൻ പാലം - മംഗലാപുരി ഏരിയയുടെ മലയാളം ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉ​ദ്ഘാടനം ചെയ്തു

author-image
പി.എന്‍ ഷാജി
New Update
BASHA

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പാലം - മംഗലാപുരി ഏരിയയുടെ മലയാളം ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. ദ്വാരകാ സെക്ടർ 1 എ-യിലെ നസിർപൂർ സബ്ജി മണ്ടിക്കു മുൻവശത്തെ ഇഐഎൽ അപ്പാർട്ട്മെന്റിലായിരുന്നു വേദി ഒരുക്കിയിരുന്നത്.

Advertisment

ഏരിയ ചെയർമാൻ പി ഡി ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. 

ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററും വൈസ് പ്രസിഡന്റുമായ കെ ജി രഘുനാഥൻ നായർ, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഡിഎംഎ മുൻ ജനറൽ സെക്രട്ടറി എസ് ഉണ്ണികൃഷ്ണൻ, ഏരിയ വൈസ് ചെയർമാൻ അനിൽ കുമാർ, സെക്രട്ടറി അനന്തകൃഷ്ണൻ, ജോയിന്റ് ട്രെഷറർ ഹരിഹരസുതൻ, ഇന്റെർണൽ ഓഡിറ്റർ സജീവൻ അയ്യപ്പൻ, വനിതാ വിഭാഗം കൺവീനർ സീമാ ജോളി, ജോയിന്റ് കൺവീനർ അജിത, മലയാളം ഭാഷാധ്യാപകരായ ഉദയാ ജയപ്രകാശ്, അനിതാ ബാബു, ചന്ദ്ര ശേഖരൻ, പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Advertisment