Advertisment

ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ സുവർണ ജൂബിലിയും ക്രിസ്തുമസ് - പുതുവത്സര ആഘോഷവും ജനക്പുരി സി-2ലെ മഹാരാജ അഗ്രസെൻ ഭവനിൽ സംഘടിപ്പിച്ചു

author-image
പി.എന്‍ ഷാജി
New Update
jenak

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ സുവർണ ജൂബിലിയും ക്രിസ്തുമസ് - പുതുവത്സര ആഘോഷവും ജനക്പുരി സി-2ലെ മഹാരാജ അഗ്രസെൻ ഭവനിൽ അരങ്ങേറി.

Advertisment

ഏരിയ ചെയർമാൻ സി ഡി ജോസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് പരിപാടികൾ ഉത്‌ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ്മാരായ കെ വി മണികണ്ഠൻ, കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, സിനിമാ താരം സോണിയ മൽഹാർ, ജനക്പുരി സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാദർ ഡേവിഡ് കാളിയത്ത്പറമ്പിൽ, മലബാർ മാനുവൽ ജുവല്ലറി ഡയറക്ടർ ഡോ ഡെലോണി മാനുവൽ, ഏരിയ സെക്രട്ടറി കെ സി സുശീൽ, ട്രെഷറർ വി ആർ കൃഷ്ണദാസ്, ഇന്റെർണൽ ഓഡിറ്ററും കൾച്ചറൽ പ്രോഗ്രാം കൺവീനറുമായ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ സിന്ധു സതീഷ്, ഏരിയ മുൻ ഭാരവാഹികളായ ജി ശിവശങ്കരൻ, കെ എൻ കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ഏരിയയുടെ ആദ്യകാല പ്രവർത്തകരായ ജി ശിവശങ്കരൻ, കെ ജി രഘുനാഥൻ നായർ, എം പി രാമകൃഷ്ണൻ എന്നിവരെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു.

തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികളും ഡിഎംഎ അംഗങ്ങൾ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ആഘോഷ പരിപാടികൾക്ക് ചാരുതയേകി. ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

Advertisment