Advertisment

ഡിഎംഎയുടെ വനിതാ ദിനാഘോഷങ്ങൾ മാർച്ച് 8 ശനിയാഴ്ച

author-image
പി.എന്‍ ഷാജി
New Update
dma

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ വനിതാ ദിനാഘോഷങ്ങൾ 2025 മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ അരങ്ങേറും. 

Advertisment

പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ആർ കെ പുരം എംഎൽഎ അനിൽ ശർമ്മ മുഖ്യാതിഥിയും എൻ.ഐ.പി.എഫ്.പി. പ്രൊഫസർ ലേഖാ ചക്രബർത്തി, മനോരമ ന്യൂസ് ഡൽഹി റീജിയണൽ ബ്യൂറോ ചീഫ് നിഷാ പുരുഷോത്തമൻ, തില്ലാനാ സ്‌കൂൾ ഓഫ് മ്യൂസിക് & ഡാൻസ്, ഡയറക്ടർ ഡോ നിഷാ റാണി, പ്രമുഖ സംരംഭകയായ രാധികാ നായർ തുടങ്ങിയവർ വിശിഷ്ടാതിഥികളുമാകും.

 ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതവും പ്രോഗ്രാം കൺവീനറും അഡീഷണൽ ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ നന്ദി പ്രകടനവും നടത്തും.


മാനവ സേവനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച  മഹിളാ രത്നങ്ങളായ ലൂണാ രാജൻ, ജീമോൾ ഷാജി, മിനി രാജൻ, സുജാതാ ഈശ്വർ, ജ്യോതി ആർ പിള്ള, ശൈലജാ അരവിന്ദാക്ഷൻ, രജനി രാജീവ്, അമ്പിളി സതീഷ് എന്നിവരെയും

 ഡിഎംഎ കേന്ദ്രക്കമ്മിറ്റിയിലെ വനിതകളേയും ഏരിയകളിലെ വനിതാ വിഭാഗം കൺവീനർമാരെയും, ചെയർമാൻ, സെക്രട്ടറി, ട്രെഷറർ എന്നീ പദവികൾ അലങ്കരിക്കുന്ന വനിതകളെയും ഡിഎംഎ ഓഫീസിലെ വനിതാ സ്റ്റാഫുകളെയും ചടങ്ങിൽ ആദരിക്കും. കൂടാതെ വനിതാ വിഭാഗം ജോയിന്റ് കൺവീനർമാർക്ക് സമ്മാനങ്ങളും നൽകും.


അഭിഷേക് മാരാർ നയിക്കുന്ന ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് അവതരിപ്പിക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ത്രീ ശാക്തീകരണ വിഭാഗം കൺവീനർ സുജാ രാജേന്ദ്രന്റെ നേതൃത്വത്തിൽ താലപ്പൊലി എഴുന്നെള്ളത്ത്. തുടർന്ന് ഗുരു രാജി രാജഗോപാലിന്റെ നൃത്ത സംവിധാനത്തിൽ കേന്ദ്രക്കമ്മിറ്റി ഒരുക്കുന്ന ഇൻവോക്കേഷനോടുകൂടി കലാപരിപാടികൾ ആരംഭിക്കും.


അംബേദ്‌കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്‌പുരി, ദ്വാരക, കാൽക്കാജി, മഹിപാൽപ്പൂർ - കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ, മെഹ്റോളി, ആർ കെ പുരം, വസുന്ധരാ എൻക്ലേവ്, വിനയ് നഗർ - കിദ്വായ് നഗർ, വികാസ്‌പുരി - ഹസ്തസാൽ എന്നീ ഡിഎംഎയുടെ ഏരിയകൾ അവതരിപ്പിക്കുന്ന സ്കിറ്റ്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, സമൂഹ നൃത്തം, സമൂഹ ഗാനം, സെമി സിനിമാറ്റിക് ഫ്യൂഷൻ തുടങ്ങിയ കലാ പരിപാടികൾ വനിതാ ദിനാഘോഷം അവിസ്മരണീയമാക്കും.

കൂടുതൽ വിവരങ്ങൾക്ക് 9810791770, 9871830987 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment