ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി മോദി സംസാരിച്ചു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇരുനേതാക്കളും പറഞ്ഞു.
''എൻ്റെ സുഹൃത്ത്, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഗംഭീരമായ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് സംഭാഷണം നടത്തി. സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരിക്കൽ കൂടി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നു-മോദി 'എക്‌സി'ല്‍ കുറിച്ചു.