കോഴി ഫാമിന്റെ മറവിൽ മയക്ക് മരുന്ന് നിർമ്മാണം; മഹാരാഷ്ട്രയിൽ 55 കോടിയുടെ ലഹരി പിടിച്ചെടുത്തു. നിർമ്മാണ യൂണിറ്റ് ഡിആർഐ കണ്ടുകെട്ടി, 5 പേർ അറസ്റ്റിൽ

New Update
MAHARASHTRA DRUG

മുംബൈ: മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് ഓപ്പറേഷൻ സഹ്യാദ്രി ചെക്ക് മേറ്റിലൂടെ 55 കോടിയുടെ മെഫെഡ്രോൺ ലഹരി നിർമ്മാണ യൂണിറ്റ് ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് (ഡിഐർഎ) കണ്ടുകെട്ടിയത്.

Advertisment

സിന്തറ്റിക് മയക്ക് മരുന്നുകൾ കണ്ടെടുത്തതായും, 5 പേരെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോർട്ട്. കോഴിക്കടയുടെ മറവിലാണ് മയക്ക് മരുന്ന് ഉത്പാദനത്തിനായുള്ള പൂർണ സജ്ജീകരണവും സംഘം നടത്തി വന്നിരുന്നത്.

അന്വേഷണ ഉദ്ദ്യോ​ഗസ്ഥരുടെ കണ്ണിൽ പൊടിയിടുന്നതിനായി നിർമ്മാണ യൂണിറ്റ് ഇടയ്ക്കിടയ്ക്ക് സ്ഥലം മാറ്റിയിരുന്നതായും പൊലീസ് പറഞ്ഞു.

ദ്രാവകരൂപത്തിലുള്ള 11.8 കിലോ​ഗ്രാം മയക്ക് മരുന്നും അർദ്ധ​ദ്രാവകരൂപത്തിൽ 9.3 കിലോ​ഗ്രാമും, സിന്തറ്റിക് മയക്ക് മരുന്നുണ്ടാക്കാൻ ഉപയോ​ഗിക്കുന്ന 71.5 കിലോ​ഗ്രാം അസംസ്കൃത വസ്തുക്കളുമാണ് പിടിച്ചെടുത്തത്. സിന്തറ്റിക് ഉത്തേജകമായ മെഫെഡ്രോണിനെ പാർട്ടി ഡ്ര​ഗ് എന്നാണ് അറിയപ്പെടുന്നത്.

ലഹരി നിർമ്മാണത്തിൽ പരിജ്ഞാനമുള്ള ജീവനക്കാരനെയും നടത്തിപ്പുകാരെയുമാണ് അറസ്റ്റ് ചെയ്തത്. മെഫെഡ്രോൺ നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സിന്തറ്റിക് ഡ്ര​ഗാണ്.

Advertisment