ഗൾഫിൽ യുദ്ധഭീതി: ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അനാവശ്യമായ യാത്രകള്‍ ഒഴിവാക്കി വീടുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതമായി ഇരിക്കുക. അതീവ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുക.

New Update
Untitled

ദോഹ: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി ദോഹയിലെ ഇന്ത്യന്‍ എംബസി അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.

Advertisment

ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് എംബസി നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗരേഖകള്‍ പിന്തുടരണമെന്ന് എംബസി അറിയിച്ചു.


അനാവശ്യമായ യാത്രകള്‍ ഒഴിവാക്കി വീടുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതമായി ഇരിക്കുക. അതീവ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുക.


സ്‌ഫോടനങ്ങളോ മറ്റ് ആക്രമണങ്ങളോ ഉണ്ടായാല്‍ അപകടസാധ്യതയുള്ളതിനാല്‍ ജനലുകള്‍, ബാല്‍ക്കണികള്‍, തുറസ്സായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് മാറി നില്‍ക്കണം.

സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകാതെ, ഖത്തര്‍ സര്‍ക്കാരിന്റെയും എംബസിയുടെയും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കുക.

Advertisment