New Update
/sathyam/media/media_files/vsZ1juQj7VoSFTWDL06V.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ദോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
Advertisment
ദേശ വനമേഖലയിലെ ധാരി ഗോട്ടെ ഉരാർബാഗിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിൾസിൻ്റെയും ജമ്മു കശ്മീര്‍ പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെയും സംയുക്ത സംഘമാണ് ദൗത്യത്തിലുള്ളത്.
പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തേക്ക് കൂടുതല്‍ സൈന്യമെത്തി. ഏറ്റുമുട്ടല്‍ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us