/sathyam/media/media_files/fVb9lxuH1nDwiaTyggdl.jpg)
നാഗ്പുര്‍: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. നിശാന്ത് അഗർവാളിനെയാണ് നാഗ്പുര്‍ ജില്ലാ കോടതി ശിക്ഷിച്ചത്. അഗർവാളിന് ജീവപര്യന്തം തടവിനൊപ്പം 14 വർഷത്തെ കഠിന തടവും 3,000 രൂപ പിഴയും വിധിച്ചു.
ഐടി ആക്ടിലെ സെക്ഷൻ 66 (എഫ്), ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിലെ (ഒഎസ്എ) വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റത്തിനാണ് ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 235 പ്രകാരം അഗർവാളിനെ ശിക്ഷിച്ചതെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.വി. ദേശ്പാണ്ഡെ ഉത്തരവിൽ വ്യക്തമാക്കി.
"ഔദ്യോഗിക രഹസ്യ നിയമപ്രകാരം കോടതി അഗർവാളിന് ജീവപര്യന്തം തടവും 14 വർഷം തടവും 3000 രൂപ പിഴയും വിധിച്ചു," സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി വജാനി പറഞ്ഞു.
കമ്പനിയുടെ നാഗ്പൂരിലെ മിസൈൽ കേന്ദ്രത്തിലെ സാങ്കേതിക ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അഗർവാളിനെ 2018 ൽ ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും മിലിട്ടറി ഇൻ്റലിജൻസും ആൻ്റി ടെററിസം സ്‌ക്വാഡും (എടിഎസ്) സംയുക്ത ഓപ്പറേഷനിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അഗർവാളിന് ജാമ്യം അനുവദിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us