Advertisment

കടലാമകളെയും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളെയും കള്ളക്കടത്ത് നടത്തുന്ന യുവാവ് പിടിയില്‍; കണ്ടെടുത്തത് നൂറോളം ജീവനുള്ള കടലാമകളെ

ഇന്ത്യൻ കടലാമകൾ, 45 കുളക്കടലാമകൾ, മൂന്ന് ഇന്ത്യൻ ഐ ആമകൾ (ഷെഡ്യൂൾ-I), രണ്ട് ഇന്ത്യൻ സോഫ്റ്റ് ഷീൽഡ് ആമകൾ (ഷെഡ്യൂൾ-I) എന്നിവയുൾപ്പെടെ 100 കടലാമകളെയാണ് പൊലീസ് കണ്ടെടുത്തത്.

New Update
smuggler

ഗാസിയാബാദ് : കടലാമകളെയും വംശനാശം നേരിടുന്ന മറ്റ് ജീവജാലങ്ങളെയും കള്ളക്കടത്ത് നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി പിടിയില്‍.

Advertisment

നൂറോളം ജീവനുള്ള കടലാമകളെയാണ് ഇയാളുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ താമസിക്കുന്ന ഭീം(38) ആണ് ഇന്നലെ(09-07-2024) ഉച്ചയോടെ ഗീത കോളനിയിൽ നിന്ന് പിടിയിലായത്.

ഇന്ത്യൻ കടലാമകൾ, 45 കുളക്കടലാമകൾ, മൂന്ന് ഇന്ത്യൻ ഐ ആമകൾ (ഷെഡ്യൂൾ-I), രണ്ട് ഇന്ത്യൻ സോഫ്റ്റ് ഷീൽഡ് ആമകൾ (ഷെഡ്യൂൾ-I) എന്നിവയുൾപ്പെടെ 100 കടലാമകളെയാണ് പൊലീസ് കണ്ടെടുത്തത്.

പ്രതി ഗീത കോളനി പരിസരത്ത് എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. വലിയ ബാഗുമായി സ്‌കൂട്ടറിയിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമ പ്രകാരവുമാണ് ഗീത കോളനി പൊലീസ് കേസെടുത്തിരിക്കുന്നത്.

കൂട്ടാളിയായ രവി ഭട്‌നാഗറുമായി ചേർന്ന് ഇടപാടുകാരുടെ ആവശ്യാനുസരണം കടലാമകളെയും മറ്റ് വംശനാശം നേരിടുന്ന അപൂര്‍വ ജീവജാലങ്ങളെയും കടത്തിക്കൊണ്ടു വരാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഭീം വെളിപ്പെടുത്തി.

Advertisment