ബിജെപി സ്ഥാനാര്‍ത്ഥിക്ക് യുവാവ് വോട്ടു ചെയ്തത് എട്ടു തവണ; വീഡിയോ വൈറല്‍ ! നടപടി ആവശ്യപ്പെട്ട് സമാജ്‌വാദിപാര്‍ട്ടിയും, കോണ്‍ഗ്രസും; സംഭവം ഉത്തര്‍പ്രദേശില്‍

വ്യത്യസ്ത തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വ്യത്യസ്ത സമയങ്ങളില്‍ ബിജെപി സ്ഥാനാർത്ഥി മുകേഷ് രാജ്പുതിന്‌ ഒരു യുവാവ് എട്ട് തവണ വോട്ട് ചെയ്യുന്നതായി വീഡിയോയിൽ കാണാം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update
Farrukhabad vote

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടുതവണ യുവാവ് വോട്ട് ചെയ്യുന്നതിന്റെ വീഡിയോ പ്രചരിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ , നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Advertisment

ഫറൂഖാബാദിലാണ് സംഭവം നടന്നത്. വ്യത്യസ്ത തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് വ്യത്യസ്ത സമയങ്ങളില്‍ ബിജെപി സ്ഥാനാർത്ഥി മുകേഷ് രാജ്പുതിന്‌ ഒരു യുവാവ് എട്ട് തവണ വോട്ട് ചെയ്യുന്നതായി വീഡിയോയിൽ കാണാം. സംഭവത്തിന്റെ വീഡിയോ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് 'എക്‌സി'ല്‍ പങ്കുവച്ചിട്ടുണ്ട്.

ഇത് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനു തോന്നിയാൽ എന്തെങ്കിലും നടപടിയെടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. വീഡിയോ ശ്രദ്ധയില്‍പെട്ടതായും വേഗത്തിലും കാര്യക്ഷമമായും നടപടിയെടുക്കാൻ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദ്ദേശം നൽകിയതായി ഉത്തർപ്രദേശിലെ ചീഫ് ഇലക്ടറൽ ഓഫീസ് അറിയിച്ചു.

Advertisment