/sathyam/media/media_files/g88gajA2gZ3JXFYHeoUQ.jpg)
ഇംഫാല്‍: മണിപ്പൂർ സിവിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപം തീപിടിത്തമുണ്ടായതിന്റെ കാരണം അവ്യക്തമെന്ന് റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റിന് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രി എൻ ബിരേൻ സിംഗിൻ്റെ ഔദ്യോഗിക ബംഗ്ലാവ് ഇതിന് തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.
STORY | Major fire breaks out near Manipur CM's bungalow
— Press Trust of India (@PTI_News) June 15, 2024
READ: https://t.co/YYzrooXlSV
VIDEO:
(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/BOapiMRse3
ഒരു മണിക്കൂര്‍ കൊണ്ട് തീയണച്ചു. മൂന്ന് അഗ്നിശമന സേനാ യൂണിറ്റുകള്‍ തീ അണയ്ക്കാനെത്തി. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷ ശക്തമാക്കി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗോവ മുൻ ചീഫ് സെക്രട്ടറിയും അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ ടി കിപ്ഗൻ്റെ കുടുംബത്തിൻ്റേതായിരുന്നു കെട്ടിടം. കഴിഞ്ഞ വർഷം മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ കെട്ടിടം ഉപേക്ഷിപ്പെട്ട നിലയിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us