അ​ണ്ണാ ഡി​എം​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​മി​താ​ക്ക​ൾ​ക്ക് ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര; വാ​ഗ്ദാ​ന​വു​മാ​യി മു​ൻ മ​ന്ത്രി

New Update
1769073509

ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ക​മി​താ​ക്ക​ൾ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര​യെ​ന്ന് മു​ൻ മ​ന്ത്രി കെ.​ടി. രാ​ജേ​ന്ദ്ര ബാ​ലാ​ജി.

Advertisment

ബ​സു​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര​യെ​ന്ന അ​ണ്ണാ ഡി​എം​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പ​രാ​മ​ർ​ശി​ച്ചാ​ണ് രാ​ജേ​ന്ദ്ര ബാ​ലാ​ജി​യു​ടെ പ്ര​സ്താ​വ​ന.

പു​രു​ഷ​ന്മാ​ർ​ക്ക് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക് ഭാ​ര്യ​മാ​രോ​ടൊ​ത്തും യു​വാ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​മി​താ​ക്ക​ൾ​ക്കൊ​പ്പ​വും ചെ​ല​വി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

സ്ത്രീ​ക​ൾ​ക്ക് മാ​ത്രം യാ​ത്ര സൗ​ജ​ന്യ​മാ​ക്കി​യ​തി​ലൂ​ടെ ഡി​എം​കെ കു​ടും​ബ​ങ്ങ​ളെ വി​ഭ​ജി​ച്ചെ​ന്ന് രാ​ജേ​ന്ദ്ര ബാ​ലാ​ജി ആ​രോ​പി​ച്ചു. സ്ത്രീ​ക​ൾ സൗ​ജ​ന്യ​മാ​യി ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ പു​രു​ഷ​ന്മാ​ർ പ​ണം കൊ​ടു​ത്ത് മ​റ്റു ബ​സു​ക​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും മു​ൻ മ​ന്ത്രി പ​റ​ഞ്ഞു.

Advertisment