കുട്ടിക്കാലത്ത് കപ്പും പ്ലേറ്റും കഴുകിയും, ചായ നല്‍കിയുമാണ് വളർന്നത്; താനും ചായയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതെന്ന് മോദി

narendra modi : യാദവ സമുദായത്തിൽ കഴിവുള്ള നിരവധി പേരുണ്ടെങ്കിലും അഖിലേഷ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മാത്രമാണ് മത്സരിപ്പിക്കുന്നതെന്നും മോദി

New Update
modi Untitled56.jpg

മിർസാപൂർ: കപ്പും പ്ലേറ്റും കഴുകിയും, ചായ നല്‍കിയുമാണ് താന്‍ വളര്‍ന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചായയും താനും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisment

"കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് ഞാൻ വളർന്നത്. ചായ നല്‍കിയാണ്‌ ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധവും വളരെ ആഴത്തിലുള്ളതാണ്," എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

''സമാജ്‌വാദി പാർട്ടിക്ക് വേണ്ടി തങ്ങളുടെ വോട്ട് പാഴാക്കാൻ ആരും ആഗ്രഹിക്കുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ആരും വോട്ട് ചെയ്യില്ല. സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യൂ. ഇന്ത്യാ സഖ്യത്തിൻ്റെ ആളുകളെ രാജ്യം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഈ ആളുകൾ ആഴത്തിലുള്ള വർഗീയവാദികളാണ്. ഇക്കൂട്ടർ തീവ്ര ജാതിവാദികളാണെ''ന്നും മോദി ആരോപിച്ചു.

യാദവ സമുദായത്തിൽ കഴിവുള്ള നിരവധി പേരുണ്ടെങ്കിലും അഖിലേഷ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ മാത്രമാണ് മത്സരിപ്പിക്കുന്നതെന്നും മോദി പറഞ്ഞു. ദരിദ്രർക്കും ദലിതർക്കും പിന്നാക്കക്കാർക്കും വേണ്ടി താൻ സമർപ്പിതനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment