ഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കടുത്ത പ്രതിസന്ധിയിലായി ബിജെപി. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ എതിർപ്പറിയിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ബിജെപി യിൽ പ്രതിസന്ധി രൂപംകൊണ്ടത്.
പാർട്ടി ദേശീയ നേതൃത്വത്തെയാണ് നേതാക്കൾ എതിർപ്പ് അറിയിച്ചത്. സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്തണമെന്നും, കഴിവില്ലാത്തവർക്കാണ് പാർട്ടി നേതൃത്വം ടിക്കറ്റ് നൽകിയതെന്നുമാണ് നേതാക്കൾ ഉയർത്തുന്ന വിമർശനം.
മാത്രമല്ല ഇതിനോടം തന്നെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പിണങ്ങി പല നേതാക്കളും രാജി വെച്ചു. ഇതാണ് പാർട്ടി നേതൃത്വതെ ഇപ്പോൾ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.
നേതാക്കളുടെ പടലപ്പിണക്കം പരിഹരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ധ സംസ്ഥാനത്തെ നേതാക്കളുമായി ഉടൻ തന്നെ കൂടിക്കാഴ്ച നടത്തും.