ഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഭിവാനി മണ്ഡലത്തിൽ സിപിഐഎം മത്സരിക്കും. ഓം പ്രകാശ് ആണ് സിപിഐഎമ്മിന് വേണ്ടി ജനപിന്തുണ തേടുന്നത്.ഓം പ്രകാശിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
65കാരനായ ഓം പ്രകാശ് 2014-ൽ യൂക്കോ ബാങ്കിൻ്റെ ചീഫ് മാനേജർ സ്ഥാനത്ത് നിന്ന് സ്വയം വിരമിച്ച വ്യക്തിയാണ്. ശേഷം അദ്ദേഹം തന്റെ ജീവിതം കർഷകരുടെയും തൊഴിലാളികളുടെയും ശബ്ദമാക്കി മാറ്റി.പാർട്ടിയുടെ ജില്ലാ തലവനും സംസ്ഥാന കമ്മറ്റി അംഗവും, സ്ത്രീകളുടെയും മറ്റ് അവശതയുള്ള വിഭാഗങ്ങളുടെയും സുരക്ഷയ്ക്കായി, നാഗരിക സൗകര്യങ്ങൾക്ക് പുറമെ, ദുരിതത്തിലായ ജനങ്ങളെ സംഘടിപ്പിക്കാനും നയിക്കാനും ഭിവാനിയിലെ ഏറ്റവും ജനകീയ മുഖവുമാണ്.
13 മാസം നീണ്ട കർഷക ചരിത്ര സമരത്തിൻ്റെ അടക്കം മുൻനിരയിൽ തുടർന്ന അദ്ദേഹം നിരവധി തവണ പോലീസ് അതിക്രമങ്ങൾ നേരിടുകയും ചെയ്തു. പതിറ്റാണ്ടുകളായി ജൻ സംഘർഷ് സമിതി ഭിവാനിയുടെ കൺവീനറാണ് ഓം പ്രകാശ്.