/sathyam/media/media_files/4B6Ktkmx3g8VRQJParv3.jpg)
33 വര്‍ഷം നീണ്ട പാര്‍ലമെന്റ് ജീവിതത്തിന് വിരാമം കുറിച്ച് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ പ്രശസ്തനായ മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണർ, രാജ്യാന്തര നാണയനിധി അംഗം എന്നീ നിലകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
1991 മുതൽ 1996 വരെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്നു. 1991 ഒക്ടോബറിൽ അസമിൽനിന്നുള്ള അംഗമായാണ് മൻമോഹൻ സിങ് ആദ്യമായി രാജ്യസഭയിലെത്തിയത്. 2004 മുതൽ 2014 വരെ പത്ത് വർഷം അദ്ദേഹം രാജ്യത്തിൻെറ പ്രധാനമന്ത്രിയായി.
മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നിന്ന് വിരമിച്ച പശ്ചാത്തലത്തില്‍ പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയമാവുകയാണ്. മന്‍മോഹന്‍ സിങിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ തന്റെ തലമുറയ്ക്ക് അളവറ്റ നേട്ടങ്ങളുണ്ടാക്കിയെന്ന് ഹര്‍ഷ പറഞ്ഞു.
ഹര്‍ഷ ഭോഗ്ലെയുടെ വാക്കുകള്‍
നരസിംഹറാവുവിന്റെയും മൻമോഹൻ സിങ്ങിന്റെയും ഉദാരവൽക്കരണ നയങ്ങളില്‍ നിന്ന് എൻ്റെ തലമുറയ്ക്ക് അളവറ്റ നേട്ടങ്ങളുണ്ടായി. ആ നേട്ടങ്ങൾ ആത്മവിശ്വാസത്തിൻ്റെ തലങ്ങളെ മാറ്റിമറിക്കുകയും, നമുക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും അപ്പുറത്തേക്ക് ഇന്ത്യയെ കൊണ്ടുപോകുന്ന ഈ മിടുക്കരും ആത്മവിശ്വാസമുള്ളതുമായ ഈ യുവതലമുറയിലേക്ക് നയിക്കുകയും ചെയ്തു.
വിരമിക്കുമ്പോൾ ഒരു എതിരാളിക്ക് ക്രിക്കറ്റില്‍ ഗാർഡ് ഓഫ് ഓണർ നൽകുന്നപോലെ, 90-കളുടെ മധ്യത്തിൽ കൊണ്ടുവന്ന പരിവർത്തനത്തിന് മൻമോഹൻ സിങ്ങിനോട് എല്ലാവരും നന്ദി പറയേണ്ട സമയമാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us