/sathyam/media/media_files/3zPDQzuvsU8qs7r2Yg6M.jpg)
ലഖ്‌നൗ: യുപിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
ഹത്രാസിലെ സിക്കന്ദ്രറൗവിലെ മാണ്ഡിക്ക് സമീപമുള്ള ഫുൽറായ് ഗ്രാമത്തിൽ ഒരു സത്സംഗ(പ്രാര്‍ത്ഥനാ ചടങ്ങ്)ത്തിൻ്റെ സമാപനത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം.
എഫ്ഐആറിൽ സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മരിച്ച 121 പേരില്‍ ആറുപേര്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us