New Update
/sathyam/media/media_files/2025/06/26/images577-2025-06-26-23-55-03.jpg)
ഹൈദരാബാദ്: മദ്യലഹരിയിൽ റെയിൽവെ ട്രാക്കിലൂടെ കാറോടിച്ച യുവതി മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി.
Advertisment
പുലർച്ചെ തെലങ്കാനയിലെ കൊണ്ടക്കൽ റെയിൽവേ ഗേറ്റിനും ശങ്കർപള്ളിക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിലൂടെയാണ് സ്ത്രീ കാറോടിച്ചു കയറ്റിയത്.
ബംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള സർവീസുകളെ ബാധിച്ചു. ഏകദേശം 45 മിനിറ്റ് സർവീസുകൾ നിർത്തിവച്ചു.
ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രാക്കിലാണ് യുവതി മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ചത്.
റെയിൽവേ ജീവനക്കാർ യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിൽ കാറോടിച്ചുപോവുകയായിരുന്നു.
ഇതിനെ തുടർന്ന് എതിരെ വന്ന ഒരു ട്രെയിൻ ഉദ്യോഗസ്ഥർ തടഞ്ഞു.
സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഒരു വസ്തു ജീവനക്കാരിൽ സംശയമുണർത്തിയിരുന്നു. ലോക്കൽ പൊലീസ് സ്ഥലത്തെത്തി, സ്ത്രീയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us