മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം കവർന്നു. രണ്ടു പേര്‍ ചേർന്നാണ് കവർച്ച നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ്

കഴിഞ്ഞ ശനിയാഴ്ചയാണ് വസ്ത്രവ്യാപാരിയായ റിന്‍ഷാദ് സുഹൃത്തിനൊപ്പമാണ് സ്റ്റോക്ക് എടുക്കാനായി ഹൈദരാബാദിലെത്തുന്നത്.

New Update
img(122)

ഹൈദരാബാദ്: മലയാളി വ്യവസായിയുടെ കാലിൽ വെടിവെച്ച് ആറ് ലക്ഷം കവർന്നു. ഹൈദരാബാദിലെ കോട്ടിയില്‍ വെച്ചാണ് കോഴിക്കോട് സ്വദേശി റിൻഷാദില്‍ നിന്ന് പണം കൊള്ളയടിച്ചത്. കാലിൽ വെടിയേറ്റ റിൻഷാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രണ്ടു പേര്‍ ചേർന്നാണ് കവർച്ച നടത്തിയതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.


കഴിഞ്ഞ ശനിയാഴ്ചയാണ് വസ്ത്രവ്യാപാരിയായ റിന്‍ഷാദ് സുഹൃത്തിനൊപ്പമാണ് സ്റ്റോക്ക് എടുക്കാനായി ഹൈദരാബാദിലെത്തുന്നത്. കോട്ടിയിലെ എടിഎം കൗണ്ടറിലെത്തിയപ്പോഴാണ്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ കൈയിലുള്ള ബാഗ് തട്ടിയെടുത്തത്. 


റിന്‍ഷാദിന്‍റെ കാലില്‍ വെടിവെച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വലതുകാലില്‍ വെടിയേറ്റ റിന്‍ഷാദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

റിന്‍ഷാദുമായി ബന്ധമുള്ള ആരോ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. റിന്‍ഷാദുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Advertisment