ഇഫ്ലുവിൽ ചരിത്രം കുറിച്ച് ഫ്രറ്റേണിറ്റി സഖ്യം; ഹർഷദ് ഷിബിൻ പ്രസിഡന്റ്

ഫ്രറ്റേണിറ്റി മത്സരിച്ച മൂന്ന് സീറ്റുകളിലും വിജയം നേടിയതിനൊപ്പം കോർ പാനലിലെ മുഴുവൻ സീറ്റുകളിലും ഫ്രറ്റേണിറ്റി - എംഎസ്എഫ് - എൻഎസ്‍യുഐ സഖ്യം വിജയം നേടി.

New Update
1001639265

ഹൈദരാബാദ്: ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച് ആവാസ് മുന്നണി.

Advertisment

 ഫ്രറ്റേണിറ്റി - എംഎസ്എഫ് - എൻഎസ്‍യുഐ സംഘടനകളുടെ മുന്നണിക്കാണ് വിജയം.

 ഫ്രറ്റേണിറ്റി മൂവ്മെൻ്റിൻ്റെ ഹർഷദ് ഷിബിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 189 വോട്ടുകള്‍ക്കാണ് വിജയം.

കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് 82 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിഷ നേഹയും അറബ് & ഏഷ്യൻ സ്റ്റഡീസ് സ്കൂൾ കൗൺസിലറായി സുആദ സുധീറും തെരഞ്ഞെടുക്കപ്പെട്ടു.

ഫ്രറ്റേണിറ്റി മത്സരിച്ച മൂന്ന് സീറ്റുകളിലും വിജയം നേടിയതിനൊപ്പം കോർ പാനലിലെ മുഴുവൻ സീറ്റുകളിലും ഫ്രറ്റേണിറ്റി - എംഎസ്എഫ് - എൻഎസ്‍യുഐ സഖ്യം വിജയം നേടി.

Advertisment