/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വച്ച് 10 വയസുകാരിക്കു നേരെ ലൈംഗികാതിക്രമം.
കുടുംബത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഒഡിഷ സ്വദേശിയായ എട്ടാം ക്ലാസുകാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
സംഭവത്തിൽ ബിഹാർ സ്വദേശിയായ 20 കാരനായ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. മാതാപിതാക്കൾ ഉറങ്ങുന്ന സമയത്ത് ശുചിമുറിയിൽ പോയ പെൺകുട്ടിയെ പ്രതി പിന്തുടരുകയും ശുചിമുറിയിലേക്ക് അതിക്രമച്ചുകയറി തടഞ്ഞു വച്ച ശേഷം പീഡനത്തിനിരയാക്കുകയുമായിരുന്നു.
ഇയാൾ പീഡനത്തിൻ്റെ ചിത്രവും വീഡി യോയും പകർത്തുകയും പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ പിന്നീട് പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതോടെ മാതാപിതാക്കൾ, പ്രതിയുടെ ഫോൺ പരിശോധിക്കുകയും ദൃശ്യങ്ങൾ കണ്ടെത്തുകയും ഇയാളെ തടഞ്ഞുവയ്ക്കുകയും റെയിൽവേ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us