പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്. അമ്മയുടെ സഹപ്രവർത്തക അറസ്റ്റിൽ

കു​ട്ടി​യെ യു​വ​തി ചും​ബി​ക്കു​ന്ന​തു ക​ണ്ട കെ​ട്ടി​ട​ത്തി​ന്‍റെ മാ​നേ​ജ​ർ കു​ട്ടി​യു​ടെ അ​മ്മ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

New Update
women arrest

ഹൈ​ദ​രാ​ബാ​ദ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 28കാ​രി അ​റ​സ്റ്റി​ൽ.

Advertisment

ജൂ​ബി​ലി ഹി​ൽ​സി​ൽ വീ​ട്ടു ജോ​ലി​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ഇ​തേ വീ​ട്ടി​ലെ മ​റ്റൊ​രു ജോ​ലി​ക്കാ​രി​യു​ടെ പ്രായപൂർത്തിയാകാത്ത മ​ക​നെ 17കാ​ര​നെ പീ‍​ഡി​പ്പി​ച്ച​ത്.


പ്ര​തി​​യും പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ആ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​വും ഒരുമിച്ചായിരുന്നു താ​മ​സി​ച്ചി​രു​ന്ന​ത്. 


കു​ട്ടി​യെ യു​വ​തി ചും​ബി​ക്കു​ന്ന​തു ക​ണ്ട കെ​ട്ടി​ട​ത്തി​ന്‍റെ മാ​നേ​ജ​ർ കു​ട്ടി​യു​ടെ അ​മ്മ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പല തവണ ചോദ്യം ചെ​യ്ത​പ്പോ​ളാണ് ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യ​ത്ത് യു​വ​തി പ​ല​പ്പോ​ഴും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ഒന്നിലധി​കം സ​മ​യം നി​ർ​ബ​ന്ധി​ച്ച് ലൈം​ഗീ​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നും കു​ട്ടി വെ​ളി​പ്പെ​ടു​ത്തുകയായിരുന്നു.