ഹൈ​ദ​രാ​ബാ​ദി​ൽനിന്നു ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ട് പു​തി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാൻ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. സർവീസുകൾ മാ​ർ​ച്ച് 29 മു​ത​ൽ

യാ​ത്ര​ക്കാ​ർ​ക്ക് 500 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ചൂ​ടു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ ഓ​ർ​ഡ​ർ ചെ​യ്യാം.

New Update
air india express

 ദു​ബാ​യ്: ഹൈ​ദ​രാ​ബാ​ദി​ൽനിന്നു ദു​ബാ​യി​ലേ​ക്ക് നേ​രി​ട്ട് പു​തി​യ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​താ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്.

Advertisment

മാ​ർ​ച്ച് 29 മു​ത​ലാ​ണ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ​യു​ടെ പു​ന​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി മി​ഡി​ൽ ഈ​സ്റ്റ് റൂ​ട്ടു​ക​ളി​ലെ ഭൂ​രി​ഭാ​ഗം സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കീ​ഴി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നോ​ൺ-​സ്റ്റോ​പ്പ് വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.


യാ​ത്ര​ക്കാ​ർ​ക്ക് 500 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ചൂ​ടു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ വി​മാ​ന​ത്തി​നു​ള്ളി​ൽ ഓ​ർ​ഡ​ർ ചെ​യ്യാം. 

നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് അ​ബു​ദാ​ബി, ബ​ഹ്‌​റൈ​ൻ, ദ​മാം, ദോ​ഹ, ജി​ദ്ദ, കു​വൈ​ത്ത് സി​റ്റി, മ​സ്‌​ക​റ്റ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​ജ​യ​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

ഈ ​മാ​സം ആ​ദ്യം ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം വ​രെ ഇ​ള​വ് ന​ൽ​കു​ന്ന പ്ര​ത്യേ​ക സെ​യി​ൽ എ​യ​ർ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

ഇ​തി​ലൂ​ടെ അ​ഞ്ച് ദ​ശ​ല​ക്ഷം സീ​റ്റു​ക​ളാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ വ​രു​ന്ന​ത് ഹൈ​ദ​രാ​ബാ​ദി​ൽനി​ന്ന് ദു​ബാ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നൊ​രു​ങ്ങു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ലി​യ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Advertisment